അമ്പലത്തറ: ജില്ലാ റൈഫിള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. കെ. നാസര്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രഫ. പി. രഘുനാഥ്, അസീസ് കമ്മാടം, രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാർഥികളും ഷൂട്ടിംഗ് താരങ്ങളും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ ഓപ്പണ്‍ സൈറ്റ്, 50 മീറ്റര്‍ പീപ് സൈറ്റ് ഫയര്‍ ആംസ്, 25 മീറ്റര്‍ റാപിഡ് ഫയര്‍ എന്നീ ഇനങ്ങളിലായി മത്സരങ്ങള്‍ നടന്നു.